
പിടിയിലായ 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി ഉത്തരവ്. സെപ്റ്റംബര്‍ 22നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 30 വരെയാണ് കസ്റ്റഡി കാലാവധി. അറസ്റ്റിലായവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകളില്‍ പ്രമുഖരെ ലക്ഷ്യം വച്ചുള്ള കുറ്റകരമായ വസ്തുതകളുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ചേരാന്‍ ഇന്ത്യയിലെ യുവാക്കളെ പിഎഫ്‌ഐ പ്രേരിപ്പിച്ചതായും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

എന്‍.ഐ.എയുടെ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് പ്രത്യേക കോടതി പി.എഫ്.ഐ പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുനല്‍കിയിരിക്കുന്നത്.
