ഇംഗ്ലണ്ട്: തന്റെ നൂറ്റിയേഴാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമായി കഴിയുകയാണ് കേട്രവിസ് എന്ന നൃത്താധ്യാപിക. ഷഫീല്‍ഡിലെ ക്രോസ്പുള്ളിലെ വീട്ടില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം. പരസഹായമില്ലാതെ ജീവിക്കാനും സ്വന്തമായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാനും ഈ മുത്തശ്ശിക്ക് സാധിക്കും. ഈ ചുറുചുറുക്കിനു പിന്നിലെ രഹസ്യം ട്രവിസ് തന്നെ വെളിപ്പെടുത്തുന്നു. നിത്യവും കഴിക്കുന്ന ഒരുഗ്ലാസ് വിസ്കിയാണ് തന്റെ ആരോഗ്യത്തെ നിലനിര്‍ത്തുന്നതെന്ന് ഇവര്‍ പറയുന്നു. മീന്‍ വിഭവങ്ങളാണ് കേയ്ക്ക് ഏറെ ഇഷ്ടം. പിന്നെ വല്ലപ്പോഴും ഒരു ചെറിയ കഷണം പിസയും കഴിക്കും. ഭക്ഷണ കാര്യത്തിലെ താത്പര്യം ഇത്ര തന്നെ. പക്ഷേ, എല്ലാ ദിവസവും സ്കോച്ച് വിസ്കി നിര്‍ബന്ധം. പക്ഷേ, നിശ്ചിത അളവില്‍ കൂടില്ല. എല്ലാത്തിനും ഒരു പരിധി വച്ചുകൊണ്ടാണ് മുത്തശ്ശി കഴിക്കാറ്. ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്ന ഉത്തമമായ മരുന്നാണ് വിസ്കി എന്നാണ് അവര്‍ പറയുന്നത്. പതിനഞ്ചു വര്‍ഷമായി മദ്യപിക്കുന്നുണ്ടെങ്കിലും മദ്യത്തിനടിമയായിട്ടില്ലെന്നു മക്കളും സാക്ഷ്യപ്പെടുത്തുന്നു.
എന്തു സംഭവിച്ചാലും നിശ്ചിത അളവില്‍ കൂടുതല്‍ അമ്മ മദ്യപിക്കാറില്ലെന്നാണ് മകന് ജോണ്ട്രവിസ് പറയുന്നത്. ട്രവിസിന്റെ ആരോഗ്യ രഹസ്യത്തില്‍ കുടുംബ ഡോക്ടര്‍ക്കും അത്ഭുതമാണ്. വിസ്കി കഴിക്കുന്നത് നിറുത്തിയാല്‍ ഒരുപക്ഷേ, ട്രവിസ് കിടപ്പായിപ്പോകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫോര്‍ബ്സ് മാഗസിനിന്റെ പഠനപ്രകാരം വിസ്കിയുടെ മിതമായ ഉപഭോഗം ആരോഗ്യത്തിന് നല്ലതാണ്. വിസ്കി ആന്റി ഓക്സിഡന്റുകളുള്ളതിനാല്‍ ശരീരത്തിലെ കോശങ്ങളിലെ കോശങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പുറത്തുവിട്ട ഒരു പഠനത്തില്‍ ഡിമെന്‍ഷ്യയുടെ സാധ്യത കുറയുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ, വിസ്കീക്ക് കാര്ബോഹൈഡ്രേറ്റിനുണ്ട്, പ്രമേഹരോഗത്തെ ഒഴിവാക്കുന്നതിനുള്ള അനുകൂലമായ മരുന്നാണ് ഇതെന്നും പറയുന്നു.
107 ലും കേട്രിവിസിനു യൗവനം; നിത്യവും കഴിക്കുന്ന ഒരുഗ്ലാസ് വിസ്കിയാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം