പുനെ: ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സില്‍ 105 റണ്‍സിനാണ് ഇന്ത്യ ഓള് ഔട്ടായത്. അതേസമയം രണ്ടാം ഇന്നിംഗിസില്‍ ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്കും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ഒന്നാം ഇന്നിംഗ്സില്‍ മൂന്നു പേര് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. അതില്‍തന്നെ പകുതിയില്‍ അധികം റണ്ണും അടിച്ചെടുത്തത് ലോകേഷ് രാഹുലായിരുന്നു.

ആകെയെടുത്ത 105 റണ്‍സില്‍ 64 റണ്‍സായിരുന്നു ലോകേഷ് രാഹുലിന്റെ സംഭാവന. മുരളി വിജയ് പത്തും അജിന്‍ക്യ രഹാനേ 13 റണ്‍സും നേടി. ഒമ്ബതോവര് എറിഞ്ഞ് 38 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ നിരയുടെ അന്തകനായത്.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയുടെ നിലയും അത്ര ശുഭകരമല്ല. 61 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകളാണ് ഓസീസ് നിരയ്ക്കു നഷ്ടമായത്. രവിചന്ദ്ര അശ്വിനാണു മൂന്നു വിക്കറ്റും വീഴ്ത്തിയത്.