പ്രായമൊക്കെ വെറും നമ്പർ; നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ 105 വയസ്സുകാരിക്ക് റെക്കോര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രായമൊക്കെ വെറും നമ്പർ; നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ 105 വയസ്സുകാരിക്ക് റെക്കോര്‍ഡ്

നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ 105 വയസ്സുകാരിക്ക് റെക്കോര്‍ഡ് നേട്ടം. 45.40 സെക്കന്റുകള്‍ കൊണ്ടാണ് രാംഭായ് മുത്തശ്ശി കായികപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറിയത്. 105 കാരി രാംഭായ്. നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൻ്റെ ഉദ്ഘാടന വേദിയിലാണ് 105 എന്നത് വെറും അക്കം മാത്രമാണെന്ന് ഈ മുത്തശ്ശി ഓടി തെളിയിച്ചിരിക്കുന്നത്.

അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടി ഗുജറാത്തിലെ വഡോദരയിലാണ് നടന്നത്. ഹരിയാന സ്വദേശിയായ ഈ മുത്തശ്ശി 101 വയസ്സുള്ള കൗര്‍ എന്നയാളുടെ 74 സെക്കന്റ്സ് എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.

100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും രാംഭായ് ക്കൊപ്പം മത്സരത്തിന് ഉണ്ടായിരുന്നില്ല. ഒപ്പം മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു. ജൂണ്‍ 15ന് നടന്ന 100 മീറ്റര്‍ ഓട്ടത്തിലും 200 മീറ്ററിലും രാംഭായ് തന്നെയായിരുന്നു മുന്നിലെത്തിയിരുന്നത്.

1 മിനിറ്റ് 52.17 സെക്കന്റ്സ് ആയിരുന്നു വേഗത. ചിട്ടയായ പരിശീലനത്തോടൊപ്പം ഭക്ഷണ ക്രമീകരണവും രാംഭായിയെ വിജയത്തിലേക്കെത്തി ക്കുകയായിരുന്നു.

0Shares