105 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേക്ക്; മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ഗ്രൗണ്ട് ബുക്ക് ചെയ്ത് ബി.ജെ.പി; സംസ്ഥാനം ഒരുങ്ങുന്നത് വ്യാപക ആഘോഷങ്ങള്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing 105 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേക്ക്; മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ഗ്രൗണ്ട് ബുക്ക് ചെയ്ത് ബി.ജെ.പി; സംസ്ഥാനം ഒരുങ്ങുന്നത് വ്യാപക ആഘോഷങ്ങള്‍ക്ക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 105 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ 74 സീറ്റുകളില്‍ കോണ്‍ഗ്രസും 3 സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. എന്നാല്‍ ഗുജറാത്തില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ബി.ജെ.പി ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വ്യാപകമായ ആഘോഷങ്ങള്‍ക്കാണ് ബി.ജെ.പി ഒരുങ്ങിയിരിക്കുന്നത്. വിജയം ഉറപ്പിച്ചിരിക്കുന്ന ബിജെപി വരുന്ന 25-ന് മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാനായി പട്ടേല്‍ ഗ്രൗണ്ട് ബുക്ക് ചെയ്തിരിക്കുകയാണ്.

ആദ്യ ഫല സൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് പിറകിലേക്ക് പോയിരിക്കുകയാണ്. തെക്കന്‍ ഗുജറാത്തിലും മധ്യ ഗുജറാത്തിലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ സൗരാഷ്ട്രയിലും വടക്കന്‍ ഗുജറാത്തിലും കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ട്.

0Shares