101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കും; സര്‍വീസില്‍ തിരികെ പ്രവേശിച്ച പിന്നാലെ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്

  • Post category:news
  • Reading time:1 min read
You are currently viewing 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കും; സര്‍വീസില്‍ തിരികെ പ്രവേശിച്ച പിന്നാലെ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്

പാലക്കാട്: സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി വീണ്ടും ഡി.ജി.പി ജേക്കബ് തോമസ്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നായിരുന്നു പരിഹാസ രൂപത്തിലുള്ള പ്രതികരണം. മൂര്‍ച്ച കൂടിയാല്‍ പ്രശ്‌നമാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ എം.ഡിയായി വ്യാഴാഴ്ച അദ്ദേഹം ചുമതലയേറ്റ സാഹചര്യത്തിലായിരുന്നു ഈ പ്രതികരണം.

ജേക്കബ് തോമസിന്‍റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ജൂലൈ 29 നാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
ഒന്നരവര്‍ഷത്തിലേറെ നീണ്ട സസ്‌പെന്‍ഷനൊടുവിലാണ് സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ പദവിക്ക് തുല്യമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പദവി ഉയര്‍ത്തിയതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares