10,000 കോടി ഡോളര്‍ ചെലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാലം നിര്‍മ്മിച്ച് കുവൈത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing 10,000 കോടി ഡോളര്‍ ചെലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാലം നിര്‍മ്മിച്ച് കുവൈത്ത്.

കുവൈത്ത്: ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ പാലം നിര്‍മ്മിച്ച് കുവൈത്ത്. നാലില്‍ മൂന്ന് ഭാഗവും വെള്ളത്തില്‍ നിര്‍മ്മിച്ച പാലത്തിന്റെ നീളം ഏകദേശം 36 കിലോമീറ്ററാണ്. കുവൈത്തതിലെ പുരാതന സില്‍ക്ക് റോഡ് വ്യാപാര ഇടനാഴി പുനഃരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഏകദേശം 10,000 കോടി ഡോളറാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവ്. സുബ്ബിയ പ്രദേശത്താണ് സില്‍ക്ക് റോഡ് നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫില്‍ നിന്ന് മലേഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപാര ഇടനാഴി നീട്ടാനാണ് കുവൈത്തിന്റെ നീക്കം. പൂര്‍ത്തിയായി വരുന്ന പാലം കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കും.

0Shares