10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളിച്ചു

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. പെരുമ്പിള്ളിച്ചിറയില്‍ ആണ് സംഭവം നടന്നത്. ഗുരുതരമായി പൊളളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. അയല്‍വാസിയാണ് വിവരം ശിശുക്ഷേമ സമിതിയില്‍ അറിയിച്ചത്.

തുടര്‍ന്ന് അവരെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പഫ്സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകുകൊണ്ട് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares