ജോധ്പൂര്‍: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് വധഭീഷണി വന്നതിനു പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി ഒരാള്‍. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ‘റേസ് 3’ യുടെ ലൊക്കേഷനിലായിരുന്നു സംഭവം. നേരത്തെ ജോധ്പൂരില്‍ വച്ച് സല്മാന് ഖാനെ വധിക്കുമെന്ന് ഗുണ്ടാത്തലവന്റെ ഭീഷണിയുണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാറിനെ വധിക്കുമെന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിയായിരുന്നു വധ ഭീഷണി മുഴക്കിയിരുന്നത്. ‘
ആയുധവുമായി യുവാവിനെ കണ്ടതോടെ ‘റേസ് 3’യുടെ ലൊക്കേഷനിലെത്തിയ പൊലീസ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എത്രയും വേഗം ഷൂട്ടിങ്ങ് അവസാനിപ്പിച്ച് താരത്തെ പറ്റുന്നത്ര വേഗത്തില്‍ വീട്ടിലെത്തിക്കണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. പിന്നീട് ആറു പൊലീസുകാരുടെ സുരക്ഷാ അകമ്പടിയോടെ സല്‍മാനെയും വീട്ടിലേക്ക് കൊണ്ടുപോയി. കൊലപാതകമടക്കം 20 ഓളം കേസുകളുള്ള ബിഷ്നോയിയുടെ നീക്കത്തെ പോലിസ് ഗൗരവമായാണ് കാണുന്നത്.
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന്ഖാന് വധഭീഷണി വന്നതിന് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി ഒരാളെത്തി; ഷൂട്ടിങ് നിര്‍ത്തിവച്ച് താരത്തെ രക്ഷിച്ചു