ലോസ് ആഞ്ജലിസ്: സ്റ്റാര്‍ വാര്‍ താരം കാരി ഫിഷറി(60)ന് വിമാന യാത്രക്കിടെ ഹൃദയാഘാതം. ലണ്ടനില്‍ നിന്ന് ലോസ് അഞ്ജലിസിലേക്കുള്ള യാത്രക്കിടെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ വച്ച് ഹൃദയാഘാതമുണ്ടായത്. ലോസ് ആഞ്ജലിസില്‍ എത്തുന്നതിന് തൊട്ടു മുമ്പ് അസ്വസ്തത അനുഭവപ്പെട്ട കാരിക്ക് വിമാനത്തില്‍ വച്ച് പ്രഥമ സുശ്രൂഷ നല്‍കുകയും വിമാനം ലാന്‍ഡഡ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആദ്യ സ്‌റാറാര്‍വാറിലെ പ്രിന്‍സസ് ലിയ എന്ന കഥാപാത്രത്തിലൂടെയാണ് കാരി ഹോളിവുഡില്‍ പ്രശസ്തയാകുന്നത്. തന്റെ പുസ്തകമായ ‘ദി പ്രിന്‍സെസ് ഡയറിസ്റ്റ്’ എന്ന കൃതിയുടെ പ്രസാധനവുമായി ബന്ധപ്പെട്ടാണ് താരം ലോസ് ആഞ്ജലിസിലേക്ക് പുറപ്പെട്ടത്.
