ലണ്ടന്‍: ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് വീണയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തായ്ലന്റിലെ ഒരു ഗസ്റ്റ്ഹൗസിലായിരുന്നു സംഭവം. ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്ടീഷ് സ്വദേശിയാണ് ബാല്‍ക്കണിയില്‍ നിന്ന് വീണതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് 40 വയസ് പ്രായം തോന്നിക്കുന്നയാള്‍ താഴെ വീണത്. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ഹോട്ടലിന് മുന്നിലെ മൈതാനത്ത് നഗ്നനായി പരിക്കേറ്റ് കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനിടെ ആരോ ടൗവല്‍ ഉപയോഗിച്ച് ഇയാളുടെ നഗ്നത മറയ്ക്കുകയും ചെയ്തു. ഇതിനിടെ ആംബുലന്‍സെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ സുഖംപ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇയാളുടെ പാസ്പോര്‍ട്ട് ഹോട്ടലിലെ സേഫില്‍ ആയതിനാല്‍ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

മുറിയില്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാള്‍ ബ്രിട്ടീഷുകാരനാണെന്ന് പോലീസിന് മനസിലായത്. അതേസമയം പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലില്ല. മദ്യലഹരിയില്‍ കാല്‍വഴുതി താഴെ വീണതാകാമെന്നാണ് സൂചന. മുറിയില്‍നിന്ന് ഗര്‍ഭനിരോധന ഉറകളും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.