
കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ദാരുണ സംഭവം.കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദന ആണ് മരിച്ചത്. ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച ശേഷം പാർസൽ വാങ്ങി വീട്ടിൽ എത്തിച്ച കുഴിമന്തി കഴിച്ചതായിരുന്നു ഗൗരി നന്ദന. എന്നാൽ പിന്നീട് ഗൗരിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ചടയമംഗലം ഇലവക്കോട് പ്രവര്‍ത്തിക്കുന്ന ‘തടവറ’ ഹോട്ടലിനെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നൽകി.എന്നാൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം എന്താണെന്ന്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
അതേസമയം കുഴിമന്തി പോലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുതെന്നും ഇത്തരത്തിലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ദഹന പ്രശ്നം ഉണ്ടാക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനോദ്‌കുമാര്‍ പറഞ്ഞു.
