ഹോക്കി കളിയിലെ ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടി ഹോക്കി താരം; ചിത്രങ്ങള്‍ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹോക്കി കളിയിലെ ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടി ഹോക്കി താരം; ചിത്രങ്ങള്‍ വൈറല്‍

ഹോക്കി കളിയിലെ ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സേറാ സ്മാള്‍ എന്ന ഹോക്കി പ്ലെയറാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രെന്‍ഡിംങ്ങ് ടോപിക്ക്. ലോക്കര്‍ റൂമില്‍ പോയിരുന്നായിരുന്നു സേറ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല് നല്കിയത്. ഈ മനോഹരനിമിഷങ്ങളുടെ ചിത്രം സേറയുടെ അമ്മ ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി. ചിത്രം മില്‍ക്കി വേ ലാക്ടേഷന് സര്‍വീസ് വഴിയാണ് സേറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ക്ഷണനേരം കൊണ്ട് വെര്ച്വല്‍ ലോകം ചിത്രംഏറ്റെടുത്തു. എന്നേക്കാള്‍ മുമ്പുള്ള ആയിരക്കണക്കിന് അമ്മമാര്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുള്ളതായി കരുതുന്നില്ല. ചിത്രം വൈറലായതിനെ കുറിച്ചുള്ള സാറയുടെ പ്രതികരണം ഇത്രമാത്രം.

മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസുമായി സേറ പങ്കുവെച്ച കുറിപ്പ്:

കളിക്കുന്നതിനിടയില്‍ തന്നെ എനിക്ക് മുല ചുരന്നുവരുന്നതായിഅനുഭവപ്പെട്ടിരുന്നു. കളിക്കിടയില്‍ കിട്ടിയ ഇടവേളകളിലെല്ലാം എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഞാന്‍ മുലയൂട്ടി. അമ്മയാകുക എന്നുള്ളത് തികച്ചും അത്ഭുതം നിറഞ്ഞ ഒരു സംഗതിയാണ്. എന്‍റെ കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിലും ഞാന്‍ വളരെ സന്തോഷവതിയാണ്. നമ്മുടെ ശരീരം അത്ഭുതകരമായ ഒന്നാണ്. ഈ കഴിഞ്ഞ ആഴ്ചാവസാനമാണ് ആദ്യമായി ഞാന്‍ എന്‍റെ ശരീരത്തെ സ്വയം അഭിനന്ദിച്ചുപോയത്.

നിങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം തുടരാന്‍ സാധിക്കും. , മുലയൂട്ടിക്കൊണ്ടുതന്നെ അത് ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളെ എപ്പോള്‍ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും മുലയൂട്ടാന്‍ കഴിയും. അതുകൊണ്ട് കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യു. അവസാനം നിങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ സന്തോഷമുള്ളവരായിരിക്കും.

ഇത്രയൊക്കെ പറഞ്ഞുവെങ്കിലും ഈ ചിത്രവും തന്‍റെ കുറിപ്പും ലോകം തന്നെ ഏറ്റെടുക്കുമെന്ന് സേറ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. കുഞ്ഞിനെ പൊതിഞ്ഞുമുലയൂട്ടുന്നത് വല്ലാതെ അലോസരപ്പെടുത്തുന്നതിനാല്‍ മേല്‍ വസ്ത്രമുരിഞ്ഞാണ് സേറയുടെ മുലയൂട്ടല്‍. നാലുവയസ്സുമുതല്‍ ഹോക്കി കളിക്കുന്ന വ്യക്തിയാണ് സേറ. പ്രൊഫഷന്‍ അധ്യാപനമാണെങ്കിലുംപ്രസവത്തോടെ കളിയില്‍നിന്നും വിട്ടുനില്ക്കുന്നത് ചിന്തിക്കാന്‍ പോലും സേറക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അതിനാലാണ് പ്രസവം കഴിഞ്ഞ് എട്ട് ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും കളിക്കളത്തിലേക്ക് കുഞ്ഞിനൊപ്പം സേറ എത്തിയത്.

0Shares