
കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഫുഡ്ബാൾ താരം നെയ്മർ. ഹിക്കിങ്സിന്റെ വിഖ്യാതമായ ‘You have to have a positive attitude and get the best out of the situation in which you find yourself’എന്ന വാചകമാണ് നെയ്മർ അനുശോചനം അറിയിക്കാൻ ട്വീറ്റ് ചെയ്തത്. ഈ വാചകമല്ല, ഒപ്പമുള്ള ചിത്രമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

ജീവിതത്തിൽ ഭൂരിഭാഗവും അസുഖബാധിതനായിരുന്ന ഹോക്കിങ്‌സ് വീൽചെയറിൽ ആണ് ജീവിച്ചിരുന്നത് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പരുക്ക് മൂലം ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് നെയ്മര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായെങ്കിലും അനവസരത്തിലാണ് താരത്തിന്റെ ഈ ട്വീറ്റ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. നെയ്മറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഫെബ്രുവരി 26ന് മാഴ്സെയ്ക്കെതിരെ നടന്ന മല്‍സരത്തിനിടെയാണ് നെയ്മറിന്റെ വലത് കാലിന് പരുക്കേറ്റത്. പരുക്ക് ഭേദമാകാന്‍ ഒരു മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്.
