ഹോം വര്‍ക്ക് ചെയ്യാത്തതിന് മകനെ കുരിശിലേറ്റിയ പിതാവ്!

  • Post category:news
  • Reading time:1 min read
You are currently viewing ഹോം വര്‍ക്ക് ചെയ്യാത്തതിന് മകനെ കുരിശിലേറ്റിയ പിതാവ്!

ചൈന:യേശു ക്രിസ്തുവിനെ കുരിശിലേറ്റിയ കഥ മാത്രമേ നാം കേട്ടിട്ടുള്ളൂ എന്നാല്‍ ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ കുരിശിലേറ്റപ്പെട്ട പാവം കുഞ്ഞിന്റെ സങ്കട വാര്‍ത്ത കേള്‍ക്കുക. ഹോം വര്‍ക്ക് ചെയ്യാന്‍ മടിച്ച പത്തുവയസ്സുകാരനെയാണ് ക്രൂരനായൊരച്ഛന്‍ ഇപ്രകാരം പരസ്യമായി കുരിശില്‍ തറച്ചത്‌. ചൈനയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ അച്ഛന്‍, തന്റെ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച കുരിശിലാണ് കുരുന്നിനെ മൂന്നുനാല് മണിക്കൂറോളം കുരിശുനാട്ടി കൈയും കാലും വിരിച്ച് കെട്ടിയിട്ടത്. മകന്‍ പരസ്യമായി നാണംകെടുമ്പോള്‍ പഠിച്ചുകൊള്ളും എന്ന ചിന്തയാണ് അച്ഛനെക്കൊണ്ടിത് ചെയ്തത്. ചൈനയിലെ യോങ്ചുവാന്‍ ജില്ലയിലെ ചോങ്ക്വിങ് മുനിസിപ്പാലിറ്റിയിലാണ് സംഭവം. കുഞ്ഞ് അലറി കരയാന്‍ തുടങ്ങിയതോടെ, അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരു പ്ലാസ്റ്റിക് പാത്രത്തിന് മുകളില്‍ മണിക്കൂറുകളോളം മുട്ടുകുത്തി നില്‍ക്കേണ്ടിവന്ന കുട്ടി വേദനയില്‍ വാവിട്ട് നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.കുട്ടികളുടെ പഠനക്കാര്യത്തില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തുന്നയാളാണ് മകനെ കുരിശിലേറ്റിയ അച്ഛന്‍. രണ്ട് മക്കളാണ് ഇയാള്‍ക്കുള്ളത്. അതില്‍ ഇളയ കുട്ടിയെയാണ് ഈ രീതിയില്‍ ശിക്ഷിച്ചത്. തുടര്‍ച്ചയായി ഹോംവര്‍ക്ക് ചെയ്തുകൊണ്ടുവരുന്നതില്‍ മകന്‍ വീഴ്ച കാണിക്കുന്നുവെന്ന് അദ്ധ്യാപകര്‍ പരാതിപ്പെട്ടതോടെയാണ് അച്ഛന്‍ കടുത്ത ശിക്ഷ തന്നെ നല്‍കാന്‍ തയ്യാറായത്.
മണിക്കൂറുകളോളം കുട്ടിയെ കുരുശില്‍ കിടത്തിയ അച്ഛന്‍, ഒടുവില്‍ വീഴ്ചവരുത്താതെ ഹോംവര്‍ക്ക് ചെയ്തുകൊള്ളാമെന്ന് കുഞ്ഞ് സമ്മതിച്ചശേഷമാണ് വിട്ടത്. പത്തുവയസ്സുകാരന്‍ കുരിശില്‍ കിടക്കുന്ന ചിത്രം ഇതിനകം ചൈനയില്‍ ഓണ്‍ലൈലിലൂടെ പ്രചരിച്ചു. പലരും കുഞ്ഞിന് ഈ രീതിയില്‍ ശിക്ഷ നല്‍കിയ പിതാവിനെ ശിക്ഷിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

0Shares