ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭര്‍ത്താവാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയില്ലെന്നും ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകനുമായി ജയശ്രീയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

0Shares