ഹെലികോപ്റ്ററിന്‍റെ തകരാറും പരിഹരിച്ചു രാഹുല്‍ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ താരം

  • Post category:news
  • Reading time:1 min read
You are currently viewing ഹെലികോപ്റ്ററിന്‍റെ തകരാറും പരിഹരിച്ചു രാഹുല്‍ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ താരം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചപ്പോള്‍ പരിഹരിക്കാന്‍ ചാടിയിറങ്ങി രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ താരമായി. ഹെലികോപ്റ്ററിന്‍റെ തകരാര്‍ പരിഹരിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ വൈറലാണ്. കോണ്‍ഗ്രസ് അധ്യക്ഷനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ ഉനയില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തകരാര്‍ പരിഹരിക്കാന്‍ വിദഗ്ദര്‍ എത്തിയെങ്കിലും രാഹുല്‍ നോക്കിനിന്നില്ല. അദ്ദേഹവും മറ്റുള്ളവര്‍ക്കൊപ്പം പങ്കുചേര്‍ന്നു.

‘ഉനയില്‍ വച്ച് ഹെലികോപ്റ്ററിന് തകരാറുണ്ടായി, എല്ലാവരും ഒന്നിച്ചുനിന്ന് അക്കാര്യം പെട്ടെന്ന് പരിഹരിച്ചു. നല്ല ടീം വര്‍ക്കാണ് പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ സഹായിച്ചത്’- രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ടമായ മേയ് 19നാണ് ഹിമാചലില്‍ വോട്ടെടുപ്പ് നടക്കുന്നത്.

0Shares