കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സുഖ്‌നയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മുന്ന് സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നുരാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. സൈനികരുടെ ചീറ്റ ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. ഇന്ത്യന്‍ സൈന്യത്തിന്റെ അത്യാധുനിക വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് ചീറ്റ.

