മെല്‍ബണ്‍: ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പരിക്ക്. പാട്ട് കേട്ടു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബീജിങില്‍ നിന്നും മെല്‍ബണിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയുടെ ഹെഡ്‌ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ഉടന്‍ ഹെഡ്‌ഫോണ്‍ തറയിലേക്ക് വലിച്ചെറിഞ്ഞെന്നും അതില്‍ നിന്ന് പുക ഉയരുന്നത് കണ്ടെന്നും യുവതി പറഞ്ഞു.
