ഹൃദയാഘാതം: ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഗോവ ഡി.ജി.പി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഹൃദയാഘാതം: ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഗോവ ഡി.ജി.പി അന്തരിച്ചു

ഗോവ ഡി.ജി.പി പ്രണബ്​ നന്ദ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തി യതായിരുന്നു അദ്ദേഹം. ശനിയാഴ്​ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്‍സ്​പെക്​ടര്‍ ജനറല്‍ ജസ്​പാല്‍ സിങാണ്​ മരണവിവരം അറിയിച്ചത്​.

1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദ ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡി.ജി.പിയായി ചുമതലയേറ്റത്. അരുണാചല്‍പ്രദേശ്​, മിസോറാം എന്നിവ ഉള്‍പ്പെടുന്ന കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്​ അദ്ദേഹം​. പ്രണബ്​ നന്ദയുടെ ഭാര്യ സുന്ദരിയും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ്​​. പുതുച്ചേരി ഇന്‍റലിജന്‍സ്​ ബ്യൂറോയിലാണ്​ അവര്‍ നിലവില്‍ ജോലി ചെയ്യുന്നത്​.

0Shares