
എനിക്ക് എപ്പോഴും പ്രചോദനമായിട്ടുള്ള താരമാണ് ഹൃത്വിക് റോഷന്‍. അദ്ദേഹത്തെ കണ്ടാണ് സിനിമാ ലോകത്തേയ്ക്ക് വരണമെന്ന് തോന്നിയതുതന്നെ. പറയുന്നത് ദക്ഷിണേന്ത്യന്‍ താര സുന്ദരി തമന്നയാണ്. ഹൃത്വിക്കിനെ നേരിട്ട് കാണുകയെന്നത് ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്നും താരത്തിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് തമന്ന പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഒരു നായകന്‍ ആരെന്നു ചോദിച്ചാല്‍ ഹൃത്വിക് എന്നായിരിക്കും തന്റെ ഉത്തരമെന്നും തമന്ന പറഞ്ഞു.

യാഷ് രാജ് സ്റ്റുഡിയോയിലെ റിഹേഴ്‌സലിനിടയ്ക്കാണ് തമന്ന ഹൃത്വിക്കിന്റെ കണ്ടത്. നൃത്തം ചെയ്യാന്‍ വലിയ താല്‍പ്പര്യമാണ്. ഹൃത്വിക്കിന്റെ ഡാന്‍സിനെ കുറിച്ച് പറയേണ്ടതില്ലല്ലോ?. അദ്ദേഹത്തിന്റെ നായികയാകാന്‍ അതിയായ ആഗ്രഹമുണ്ട്. സിനിമയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആത്മാര്‍ഥയും എപ്പോഴും പ്രചോദനമാണ്- തമന്ന പറയുന്നു.
