ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. നേരിയ തോതിലുണ്ടായ ഭുചലനമായതിനാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. റിക്ടര്‍ സ്‌കെയില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മു കാശ്മീരിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൂകമ്പഗവേഷണ കേന്ദ്രം അറിയിച്ചു.
