
കൊല്‍ക്കത്ത: അഡ്മിഷന്‍ ഫോമില്‍ മതത്തിന്‍റെ കോളത്തില്‍ ‘മനുഷ്യത്വം’ ചേര്‍ത്ത് ബിതുന്‍ വുമന്‍സ് കോളേജ്.1879ല്‍ പ്രവര്‍ത്തനമാരംഭിച്ച ബിതുന്‍ കോളേജ് കൊല്‍ക്കത്ത സര്‍വകലാശാലയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിതമായി മതതിന്‍റെ കോളം പൂരിപ്പിക്കേണ്ടി വരുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഈ മാറ്റം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

നിര്‍ബന്ധപൂര്‍വ്വം മതം തിരഞ്ഞെടുക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു മാറ്റമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ മമതാ റെ പറഞ്ഞു. മതം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മാനേജ്മെന്‍റിന്‍റെ തീരുമാനമെന്നും മമതാ പറഞ്ഞു.
