
ഹിന്ദു എന്നൊരു മതമില്ല എന്ന് ബിഷപ്പ് എസ്ര സർഗുണൻ. വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നും 1901 ൽ സെൻസസ് നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ക്രൈസ്തവ ,മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു എന്നും ബിഷപ്പ് പറഞ്ഞു. കമ്മറ്റിയിൽ ഉണ്ടായിരുന്ന സുന്ദര അയ്യങ്കാർ പട്ടിക ജാതി പട്ടിക വർഗക്കാർ ഒന്നും ഹിന്ദുക്കൾ അല്ലെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇപ്പോൾ എല്ലാവരും ഹിന്ദുക്കൾ ആണെന്നും ഹിന്ദുയിസം എന്നത് കൃത്രിമത്വം നിറഞ്ഞ മതമാണെന്നും അങ്ങനെയൊരു മതമില്ലെന്നും സർഗുണൻ പറയുന്നു.

രാജ്യത്ത് അൻപത് ശതമാനം പോലും ഹൈന്ദവരില്ലെന്നും, ഇത്തരത്തിൽ ഹിന്ദു എന്നൊരു മതമില്ലെന്ന് പറയുമ്പോൾ എതിർക്കുന്നവരെ രക്തം വരുന്ന രീതിയിൽ മർദ്ദിക്കണമെന്നും എസ്ര സർഗുണൻ പറയുന്നു. തുടർന്ന് ദൈവത്തോട് കോപം വന്നപ്പോൾ ചെയ്ത പോയതാണെന്ന് പറഞ്ഞു മാപ്പപേക്ഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ ബി.ജെ.പി അനുകൂലികൾ വ്യാപകമായി ഷെയർ ചെയ്യുന്ന ക്രിസ്ത്യൻ തീവ്ര നിലപാടുകൾ പറയുന്ന ഈ വീഡിയോയിൽ എവിടെ എന്നാണ് പ്രസംഗിക്കുന്നതെന്നത് വ്യക്തമല്ല.
https://twitter.com/srikanthbjp_/status/1138744483175002114
