കൊല്‍ക്കത്ത: രാജ്യത്ത് ബീഫ് മാത്രമല്ല മട്ടനും കഴിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പി എംപി രംഗത്തെത്തി. ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന് ബി.ജെ.പി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നു. എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നതെന്ന് ചന്ദ്രബോസ് ട്വീറ്റില്‍ പറയുന്നു. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്. ഈ വാദത്തെ എതിര്‍ത്ത് മുന്‍ ബിജെപി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയതൊടെ കൂടുതല്‍ ചര്‍ച്ചകളെത്തി.
ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഹിന്ദുക്കള്‍ അമ്മയായി കാണുന്നത് പശുവിനെയാണ്. ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം അസംബന്ധം പ്രചരിപ്പിക്കരുത്’ – റോയ് ട്വീറ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്നാണ് രാഷ്ട്രീയക്കാരോടുള്ള എന്റെ സന്ദേശം. മൃഗങ്ങളെ സംരക്ഷിക്കണം. പക്ഷേ, അതു മനുഷ്യനെ തല്ലിക്കൊന്നിട്ടാവരുത്. രാജ്യത്തുടനീളം പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ രാജ്യത്തിന് ഞെട്ടലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ മട്ടണ്‍ തിന്നരുത്; ബീഫിന് പിന്നാലെ ഇനി മട്ടണും നിരോധം; ആടുകളേയും ഹിന്ദുക്കള്‍ അമ്മയായി കാണണമെന്ന് ബി.ജെ.പി എംപി