
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ലെന്നും ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടുമെന്നും സമീപകാല ചരിത്രം ഇതാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല.

വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ ഇരുവരുടെയും മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നും ഹാദിയ കേസുമായി ബന്ധപ്പെട്ട് സി. പി. എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തു വോട്ട് കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും ശശികല ആരോപിച്ചു.
