സിനിമാ-സീരിയല്‍ താരം കൃതിക ചൗധരിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഫ്‌ളാറ്റില്‍: കൊലപാതകമെന്ന് സംശയം.

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാ-സീരിയല്‍ താരം കൃതിക ചൗധരിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഫ്‌ളാറ്റില്‍: കൊലപാതകമെന്ന് സംശയം.

മുംബൈ: സിനിമാ -സീരിയല്‍ താരവും മോഡലും കൂടിയായ കൃതിക ചൗധരിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തേരിയിലെ ചാര്‍ ബംഗളാവില്‍ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലത്താണ് നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. അടച്ചിട്ട ഫളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് എത്തി ഫളാറ്റ് തുറന്നപ്പോള്‍ അഴുകി തുടങ്ങിയ നിലയിലാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്.

ദുരൂഹമരണത്തിന് കേസെടുത്തതായും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. നാലു ദിവസത്തോളമായി ഫ്‌ളാറ്റ് അടച്ച നിലയിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഹരിദ്വാര്‍ സ്വദേശിയായ കൃതിക ചൗധരി കങ്കണ റൗണത്ത്? നായികയായ രജ്ജോയിലാണ് അവസാനമായി അഭിനയിച്ചത്.

0Shares