ഹാസ്യ താരത്തിന്റെ നായികയാകാന്‍ ഒരുങ്ങി നയന്‍സ്.

  • Post category:news
  • Reading time:1 min read
You are currently viewing ഹാസ്യ താരത്തിന്റെ നായികയാകാന്‍ ഒരുങ്ങി നയന്‍സ്.

ചെന്നൈ: ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് നയന്‍താര. മരംചുറ്റി പ്രേമത്തിനും വെറും ഗ്ലാമര്‍ വേഷങ്ങള്‍ക്കും തന്നെ കിട്ടില്ലെന്ന അഭിപ്രായം വ്യക്തമാക്കിയ താരം കൂടിയാണ് നയന്‍. നായിക പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നതില്‍ അധികവും. പലതിലും നായകന്മാര്‍ ഇല്ല എന്നു തന്നെ പറയാം. ഇതിനിടയില്‍ നയന്‍താരയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകരില്‍ ഞെട്ടലുളവാക്കുന്നു.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഉപേക്ഷിച്ച നയന്‍സ് ഒരു ഹാസ്യചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണു പുതിയ റിപ്പോര്‍ട്ട്. തമിഴ് ഹാസ്യനടന്‍ സൂരി ആദ്യമായി നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ താരം ഒരുങ്ങി എന്നതാണ് റിപ്പോര്‍ട്ട്. കഥ ഇഷ്ടപ്പെട്ടതിനാല്‍ താരം ചിത്രത്തിലെ റോള്‍ ഏറ്റെടുക്കുകയായിരുന്നു എന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഒരു പുതിയ സംവിധായകനാണ് ഈ മുഴുനീള ഹാസ്യചിത്രം സംവിധാനം ചെയ്യുന്നത്.

0Shares