ഹായ്, തീയ്യും കൂട്ടി മുറുക്കാനെന്തു സുഖം!

  • Post category:news
  • Reading time:1 min read
You are currently viewing ഹായ്, തീയ്യും കൂട്ടി മുറുക്കാനെന്തു സുഖം!

ന്യൂഡല്‍ഹി: നമ്മുടെ നാട്ടില്‍ ഒന്നു മുറുക്കണമെങ്കില്‍ എന്തൊക്കെ വേണം? വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില. ഇത്രയും ആയാല്‍ കാര്യം കുശാല്‍. പക്ഷെ അങ്ങ് ഡല്‍ഹിയിലാണെങ്കില്‍ ഇതൊന്നും കൂടാതെ വേറെ ഒരു വസ്തു കൂടി തരും.അത് മറ്റൊന്നുമല്ല കുറച്ച് ‘തീ’! കൂടി അങ്ങ് തരും. പേടിക്കണ്ട പൊള്ളുകയൊന്നുമില്ല. പകരം വ്യത്യസ്തമായ രുചിയുള്ള ഒരു പാന്‍ ചവയ്ക്കുകയും ചെയ്യാം. ന്യൂഡല്‍ഹിയിലെ ഈ ‘തീ’ പാന്‍ ഇപ്പോള്‍ ലോക പ്രസിദ്ധമാണ്. വിദേശത്ത് നിന്ന് വരുന്ന സഞ്ചാരികള്‍ പോലും തിരഞ്ഞുപിടിച്ച് ഈ പാന്‍ ഒന്നു രുചിക്കാന്‍ എത്തുന്നുണ്ട്. എന്താ ഒരു കൈ നോക്കുന്നോ? എന്നാല്‍ വിട്ടോ നേരെ തലസ്ഥാന നഗരിയിലേക്ക്..

 

0Shares