ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയകള്‍ വഴി വനിത കമ്മീഷനെതിരെ പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: എം. സി ജോസഫൈന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയകള്‍ വഴി വനിത കമ്മീഷനെതിരെ പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: എം. സി ജോസഫൈന്‍

തിരുവനന്തപുരം: പ്രചരണങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ കമ്മീഷനെ കൈകാര്യം ചെയ്യാമെന്ന് ഹാദിയ കേസിനെ ആസ്പദമാക്കി വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയകള്‍ വഴി വനിത കമ്മീഷനെതിരെ പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ജോസഫൈൻ വെളിപ്പെടുത്തി.

സ്ത്രീ പക്ഷ ദൗത്യം ഏറ്റെടുക്കലാണ് കമ്മീഷന്റെ ലക്‌ഷ്യം, പ്രചരണങ്ങളുടെ പിറകെ പോകാന്‍ വനിത കമ്മീഷന്‍ തയ്യാറല്ല. അങ്ങനെയുള്ള ക്യാമ്പെയിന്‍ നടക്കുന്നുണ്ടെങ്കില്‍ അത് നല്ലതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിഷമം അനുഭവിക്കുന്ന പെണ്‍കുട്ടിയും കുടുംബവും കമ്മീഷനു മുമ്പിലുണ്ടെന്നും അവർ പറഞ്ഞു.

0Shares