ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല; ഗുജറാത്ത് ഭരണകൂടത്തിന് എതിരെ പരാതിയുമായി ഭാര്യ

  • Post category:news
  • Reading time:1 min read
You are currently viewing ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല; ഗുജറാത്ത് ഭരണകൂടത്തിന് എതിരെ പരാതിയുമായി ഭാര്യ

പാട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍ രംഗത്ത്.സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലിന്‍റെ വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ‘പട്ടേല്‍ സമരത്തിന്‍റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്.

അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു. അതേ സമയം ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.

0Shares