തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി തുടരുന്നു. പ്രകോപനപരമായ യാതൊരു അനിഷ്ട സംഭവങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്താത്തത് ജനങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നു.

ഹര്‍ത്താലിനെ തുടര്‍ന്ന് പലഭാഗത്തു നിന്നെത്തിയവര്‍ക്കായി പോലീസ് ബദല്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാല്‍ കൊച്ചി നഗരത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. പതിവുപോലെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.