ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി; ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

  • Post category:news
  • Reading time:1 min read
You are currently viewing ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി; ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷ ഉറപ്പാക്കണമെന്ന് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകും. പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ വാഹന ഗതാഗതം തടസപ്പെടുത്തുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍. ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്നു പറഞ്ഞുകൊണ്ടാണ് യൂ.ഡി.എഫ് നേതൃത്വത്തില്‍ വരുന്ന ഒക്ടോബര്‍ പതിനാറിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുമ്പ് 12ാം തിയ്യതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കൊച്ചിയില്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നതിനാല്‍ പതിനാറിലേക്ക് മാറ്റുകയായിരുന്നു.
അതേ സമയം ഒക്ടോബര്‍ പതിനാറിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

 

0Shares