കൊച്ചി: യുവനടന്‍മാരില്‍ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അര്‍ജുന്‍ അശോകന്റെ വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എറണാകുളം സ്വദേശിനി നിഖിത ഗണേശാണ് വധു. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഞായറാഴ്ച നടന്ന വിവാഹവും വിവാഹ സത്കാരവും താരസമ്പന്നത്താല്‍ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, കുഞ്ചാക്കോബോബന്‍, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജീഷ വിജയന്‍, നിരഞ്ജന തുടങ്ങി വന്‍ താരനിരയാണ് അര്‍ജുനെ ആശീര്‍വദിക്കാനായെത്തിയത്. പാട്ടും ഡാന്‍സുമായി അര്‍ജുനും ഹരിശ്രീ അശോകനും വേദിയെ സമ്പന്നമാക്കുകയും ചെയ്തു. ഏവരും വലിയ ആവേശത്തോടെയാണ് കല്യാണചെറുക്കന്റെയും അച്ഛന്റെയും പാട്ടും ഡാന്‍സും ഏറ്റെടുത്തത്. മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അര്‍ജുന്‍. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.