ഹരിയാനയിൽ മാരുതിയുടെ ഏറ്റവും വലിയ കാർ ഫാക്ടറിയിൽ പുള്ളിപ്പുലി കയറി; പ്രദേശം വളഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചില്‍ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഹരിയാനയിൽ മാരുതിയുടെ ഏറ്റവും വലിയ കാർ ഫാക്ടറിയിൽ പുള്ളിപ്പുലി കയറി; പ്രദേശം വളഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചില്‍ തുടരുന്നു

മനേസര്‍/ ഹരിയാന: ന്യൂഡൽഹി ഹരിയാനയിലെ മനേസറിലുള്ള മാരുതിയുടെ ഏറ്റവും വലിയ കാർ ഫാക്ടറിയിൽ പുള്ളിപ്പുലി കയറി. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശമാകെ വളഞ്ഞിരിക്കുകയാണ്. 400 ഏക്കർ വിശാലമായി പരന്നു കിടക്കുന്ന ഫാക്ടറി പരിസരത്ത് മണിക്കൂറുകളായി തിരച്ചിൽ തുടരുകയാണ്. ഫാക്ടറിയിലെ എൻജിൻ റൂമിനടുത്താണ് പുലിയെ കണ്ടത്. ഫാക്ടറിക്കകത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തിയതോടെ പുലി ഇതിനകത്ത് കയറി എന്നു സ്ഥിരീകരിച്ചു. ആരവല്ലി കാടുകളോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് പുലിയിറങ്ങുന്നത് ഇത് ആദ്യ സംഭവമല്ല. എന്നാൽ കാർ ഫാക്ടറിക്കകത്ത് കയറയുന്നത് ആദ്യമായാണ്.

പുലി എവിടെയാണെന്ന് സൂചന ലഭിച്ചാൽ മാത്രമെ അതിനെ പിടികൂടാൻ കഴിയൂവെന്ന് ഗുഡ്ഗാവ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ പറഞ്ഞു. വല, മയക്കു വെടിവെയ്ക്കുന്ന തോക്ക്, പിടികൂടാനാവശ്യമായ ഉപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

0Shares