ഹരിയാനയില്‍ വിദ്യാര്‍ഥി സഹപാഠിക്കുനേരെ വെടിയുതിര്‍ത്തു; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഹരിയാനയില്‍ വിദ്യാര്‍ഥി സഹപാഠിക്കുനേരെ വെടിയുതിര്‍ത്തു; വീഡിയോ കാണാം

ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തിലുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടി(ഐറ്റിഐ)ലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഒരു വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വച്ച് മറ്റൊരുവിദ്യാര്‍ഥിക്കുനേരെ വെടിയുതിര്‍ത്തു. ക്ലാസുമുറിയില്‍ വെച്ചാണ് ഒരു വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ വെടിവെച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദൃശ്യങ്ങള്‍ സ്‌കൂളിലെ സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് വിദ്യാര്‍ഥികളും തമ്മില്‍ കഴിഞ്ഞ ദിവസം ക്ലാസില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയില്‍ അവര്‍തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥി റോഹ്തകില്‍ ചികിത്സയിലാണ്. രണ്ടുപേര്‍ വിദ്യാര്‍ഥിയുടെ പിന്നിലേക്കെത്തുന്നതും തുടര്‍ന്ന് വെടിവെക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാനായി. ബാഗില്‍ നിന്നുമാണ് തോക്കെടുത്തത്; സോനിപത്ത് ഡെപ്യൂട്ടി സൂപ്രണ്ട് രാഹുല്‍ ദേവ് പറഞ്ഞു. വെടിയേറ്റ വിദ്യാര്‍ഥി ബെഞ്ചില്‍ നിന്നും മറിഞ്ഞുവീഴുകയും അക്രമികളായ രണ്ട് പേര്‍ ഉടന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. വെടിയുതിര്‍ത്ത 17 കാരനെതിരേ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

https://www.youtube.com/watch?v=9wONn2MReiA

0Shares