സോണിപത്: ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ഇനി ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുരുത്. ഇയസ്പൂര്‍ ഖേദി ഗ്രാമ പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തിയതോടെ ഗ്രാമത്തിലെ സ്ഥിതിഗതികളില്‍ ആകെ മാറ്റമുണ്ടായെന്ന് ഗ്രാമ പഞ്ചായത്ത് തലവന്‍ പറയുന്നു.
പെണ്‍കുട്ടികളുടെ ജീന്‍സ് ഉപയോഗം അവരെ വഴിതെറ്റിക്കുമെന്നും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെ അതിനും വിലക്കേര്‍പ്പെടുത്തിയതെന്ന് ഗ്രാമത്തലവന്‍ പറയുന്നു. ജീന്‍സിനും മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിചിത്ര സംഭവമായാണ് പെണ്‍കുട്ടികള്‍ കാണുന്നത്. തങ്ങളുടെ വസ്ത്രധാരണത്തിലല്ല പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ് കുഴപ്പമെന്ന് ചില സ്ത്രീ സംഘടനകള്‍ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്.
ഹരിയാനയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്