
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. മുന്‍ ബി. ജെ. പി എം. പി കൂടിയായ നേതാവ് തരുണ്‍ വിജയ് ഈ കത്തിന് മറുപടിയായി മാധ്യമങ്ങളില്‍ പറഞ്ഞത് കേരളീയരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നുണ്ടോ എന്നത് വ്യക്തമാക്കണമെന്നും സ്വന്തം സംസ്ഥാനത്ത് ജനത അസുരക്ഷിതരായി കഴിയുകയാണെന്നുമായിരുന്നു.

കലാപം നടക്കുന്ന സ്ഥലങ്ങളിലെ മലയാളികള്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ അവര്‍ ആശങ്കാകുലരാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പിണറായി വിജയന്റേത് കാപട്യം നിറഞ്ഞ ആശങ്കയാണെന്നും, കഴിഞ്ഞ 13 മാസത്തിനിടെ സംസ്ഥാനത്ത് 14 ആര്‍. എസ്എസു കാരാണ് കൊല്ലപ്പെട്ടതെന്നും, അവരില്‍ നാല് പേര്‍ ദളിതുകളായിരുന്നുവെന്നും തരുണ്‍ വിജയ് പറയുന്നു.വന്‍ വികസന മുന്നേറ്റങ്ങള്‍ നടക്കുന്ന ഹരിയാന ജനങ്ങളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്നും തരുണ്‍ വിജയ് പറയുന്നു.
