
ആലപ്പുഴ: 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛനും ബന്ധുക്കളും പിടിയില്‍. മാതൃസഹോദരിയുടെ ഭര്‍ത്താവിനാലുള്ള പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലാണ് സ്വന്തം അച്ഛന്‍ ഉള്‍പ്പെടെ കൂടുതല്‍ ബന്ധുക്കള്‍ കുടങ്ങിയത്. സംഭവത്തില്‍ അച്ഛനെയും മാതൃസഹോദരിമാരുടെ മൂന്ന് മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
മാതൃസഹോദരിയുടെ ഭര്‍ത്താവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അച്ഛന്‍ എട്ടാം ക്ലാസ് മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 15നാണ് വയറുവേദനയായി ചികിത്സ തേടി യുവതിയെ അമ്മ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, യുവതിയുടെ മൊഴിയെടുത്തശേഷം മാതൃസഹോദരിയുടെ ഭര്‍ത്താവിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 55 വയസുണ്ട്. അച്ഛന്റെ പീഡനത്തില്‍നിന്ന് രക്ഷതേടിയാണ് അമ്മ പെണ്‍കുട്ടിയേയും കൂട്ടി മാതൃസഹോദരിയുടെ വീട്ടില്‍ താമസമാക്കിയത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കൊടുംക്രൂരത. ഈ സമയത്തുതന്നെയാണ് പെണ്‍കുട്ടിയുടെ മാതൃസഹോദരിമാരുടെ മക്കളും പീഡിപ്പിക്കുന്നത്.
ഇവരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. മൂന്നാമത്തെ ആള്‍ ആ സമയത്ത് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. മറ്റുള്ളവരെ കോടതി റിമാന്‍ഡ് ചെയ്തു. ഈ വീട്ടില്‍വെച്ച് മാതൃസഹോദരിയുടെ ഭര്‍ത്താവും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഇയാളുടെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും പെണ്‍കുട്ടി അറിഞ്ഞില്ല. അങ്ങനെയാണ് വയറുവേദയ്ക്ക് ചികിത്സ തേടി മെഡിക്കല്‍ കോളേജിലെത്തുന്നത്.
