ഹനുമാന്‍ സ്വാമിയുടെ പേരിലും കിണറില്‍ നിന്നും വെള്ളമെടുക്കുന്നിന് ദളിതര്‍ക്ക് വിലക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ഹനുമാന്‍ സ്വാമിയുടെ പേരിലും കിണറില്‍ നിന്നും വെള്ളമെടുക്കുന്നിന് ദളിതര്‍ക്ക് വിലക്ക്.

ബംഗളൂരു: കര്‍ണ്ണാടകയിലെ ചന്താപൂര്‍ വില്ലേജിലെ യാദ്ഗിരിയില്‍ കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ദളിതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മേല്‍ജാതിക്കാര്‍. വരള്‍ച്ച രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ചന്താപൂരിലുള്ള ഏക കിണറില്‍ നിന്ന് വെള്ളമെടുക്കാനാണ് മേല്‍ജാതിക്കാര്‍ ദളിതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താഴ്ന്ന ജാതിക്കാര്‍ കിണറില്‍ നിന്നും വെള്ളമെടുത്താല്‍ ഹനുമാന്‍ സ്വാമി ക്ഷോഭിക്കും എന്നാണ് മേല്‍ജാതിക്കാരുടെ വാദം.

ഹനുമാന്‍ സ്വാമിയുടെ പേരില്‍ ദളിതര്‍ക്ക് വെള്ളം നിഷേധിക്കുമ്പോള്‍ നല്ലൊരു ശതമാനം വെള്ളവും മേല്‍ജാതിക്കാര്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കിണറിന് അടുത്തേക്ക് പോകാന്‍ പോലും ഇവര്‍ സമ്മതിക്കില്ലെന്ന് ദളിതരായ ഗ്രാമവാസികള്‍ പറയുന്നു. ഇവരുടെ ആവശ്യം കഴിഞ്ഞാലേ ഒരു ദിവസം തങ്ങള്‍ക്ക് ഒന്നോ രണ്ടോ കുടം വെള്ളം കിട്ടുകയുള്ളൂ എന്നും ദളിതര്‍ പറയുന്നു. തങ്ങള്‍ക്ക് മേല്‍ജാതിക്കാര്‍ വെള്ളം കോരി തരികയാണ് ചെയ്യുന്നത് അതും ഇവരുടെ സൗകര്യവും സമയം ഒത്തു വന്നാല്‍ മാത്രം എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

0Shares