ഹനാൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരിക്കും; ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ കാണാലോ..? അതോ സിനിമയില്‍ അഭിനയിക്കലോ..? ഹനാന്‍ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഹനാൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരിക്കും; ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ കാണാലോ..? അതോ സിനിമയില്‍ അഭിനയിക്കലോ..? ഹനാന്‍ പറയുന്നു

കൊച്ചി: സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ അഭിമാനപൂര്‍വമാണ് കേരളം നോക്കികാണുന്നത്. സ്വപ്നങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയാണ് ഹനാന്‍. ഹനാന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം മറ്റൊന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണം എന്നത് തന്നെ. വാപ്പച്ചിയെ ഒന്ന് കാണണം, ഒന്ന് കെട്ടിപ്പിടിക്കണം അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ഹനാന്‍ പറയുന്നു. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്ത് വേണമെന്ന് എനിക്ക് തോന്നിയിരുന്നു. കഞ്ഞി കോരിത്തരണം തന്നെ തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍, അവര്‍ വാപ്പച്ചിയെ വിളിച്ചു. എന്നാല്‍ വാപ്പച്ചി വന്നില്ല. വിഷമസമയങ്ങളില്‍ എല്ലാവരും കെട്ടിപ്പിടിച്ചപ്പോഴും വാപ്പച്ചിയെ ഓര്‍ത്തു. അദ്ദേഹം കെട്ടിപ്പിടിക്കണമെന്ന് തോന്നി. എന്നാല്‍ ഇതുവരെ വാപ്പച്ചി വന്നില്ല. കെട്ടിപ്പിടിക്കാന്‍ വാപ്പച്ചി വരാന്‍ കാത്തിരിക്കുകയാണെന്നും ഹനാന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ കുന്നോളം ആഗ്രഹങ്ങളുണ്ടായിരുന്നു എന്റെ മനസ്സില്‍. അന്ന് തോന്നിയ ആഗ്രഹമായിരുന്നു ഡോക്ടറാവുക എന്നത്. അത് നടത്തിയെടുക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് ഹനാന്‍ പറയുന്നു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. ജീവിക്കാന്‍ വേണ്ടി നിരവധി ജോലികള്‍ ചെയ്യിതിട്ടുണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആങ്കറിംഗ്, ഇവന്റ് മാനേജ്‌മെന്റില്‍ വിളമ്പാനും ക്ലീന്‍ ചെയ്യാനും പോയിടുണ്ടെന്ന് ഹനാന്‍ പറഞ്ഞു.

0Shares