ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ വിശ്വനാഥന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ വിശ്വനാഥന്‍ അറസ്റ്റില്‍

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കുന്ന കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് എറണാകുളം എ.എസ്.പി ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഹനാനെതിരെ ഫേസ് ബുക്കില്‍ അശ്ലീല പരാമാര്‍ശം നടത്തിയതിനാണ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. വിശ്വനാഥന്‍ ചെറായി എന്ന പേരിലുള്ള ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഹനാനെതിരെ മോശമായ രീതിയില്‍ എഴുതിയതെന് ചോദ്യം ചെയ്യലില്‍ വിശ്വനാഥന്‍ സമ്മതിച്ചു. ഹനാനെ അധിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും അപകീര്‍ത്തികരമായ രീതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയത് വിശ്വനാഥനാണെന്ന് പോലീസ് കണ്ടെത്തി. ഹനാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ തെറ്റുകാരനല്ലെന്ന് കണ്ടാണ് വിട്ടയച്ചത്. അതേ സമയം ഹനാനെ അധിക്ഷേപിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. വ്യാജ പേരില്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് രൂപീകരിച്ച് ഇതു വഴി ഹനാനെ ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

0Shares