ഹജ്ജ് സീസണില്‍ കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി എത്തിക്കുന്നതിന് വിലക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ഹജ്ജ് സീസണില്‍ കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി എത്തിക്കുന്നതിന് വിലക്ക്.

മക്ക: ഹജ്ജ് സീസണിലെ ദൈന്യംദിനവെയ്സ്റ്റുകളുടെ അളവ് കുറയ്ക്കുന്നതിന് വേണ്ടി കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ കുടിവെള്ളക്കുപ്പികള്‍ എത്തിക്കുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മക്കയിലും പരിസര പ്രദേശത്തും ഈ വര്‍ഷത്തെ ഹജ്ജ് സീസണിലാണ് കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികിലാക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നിയമ നടപടികള്‍ കൈകൊള്ളുമെന്ന് സൗദിമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക ഗവര്‍ണ്ണറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് വിഭാഗമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

0Shares