ജിദ്ദ: സൗദി അറേബിയയിൽ നിർമാണമാരംഭിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്യമാകുന്നതോടെ ലോകമേങ്ങുമുള്ള ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ കവാടമായി മാറും. സൗദി ഭരണകൂടത്തിന്റെ വിഷന്‍ 2030 പദ്ധതി പ്രകാരം നിർമിക്കുന്ന വിമാനത്താവളം പൂര്‍ത്തിയായാല്‍ പ്രതിവർഷം 30 ദശലക്ഷം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ഓടെ വിമാനത്താവളം പ്രവർത്തന നിരതമാകും. ത്വാഇഫ് നഗരത്തില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെ സൂക്ക് ഉക്കാദിനടുത്താണ് 48000000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പുതിയ വിമാനത്താവളം വരുന്നത്.
പദ്ധതി പൂര്‍ത്തിയായാല്‍ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ എളുപ്പമാവുകയും ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ തിരക്ക് കുറയുകയും ചെയ്യും.
