സ​മ​ര​ക്കാ​രു​മാ​യി ഇന്നലെ നടത്തിയ ചർച്ചയും പരാജയപെട്ടു; മുംബൈയിലെ ബസ് തൊഴിലാളികൾ നടത്തുന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തുടരുന്നു; ബുദ്ധിമുട്ടിലായത് 25 ലക്ഷം യാത്രക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing സ​മ​ര​ക്കാ​രു​മാ​യി ഇന്നലെ നടത്തിയ ചർച്ചയും പരാജയപെട്ടു; മുംബൈയിലെ ബസ് തൊഴിലാളികൾ നടത്തുന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തുടരുന്നു; ബുദ്ധിമുട്ടിലായത് 25 ലക്ഷം യാത്രക്കാർ

മും​ബൈ: മുംബൈയിലെ ബസ് തൊഴിലാളികൾ നടത്തുന്ന അ​നി​ശ്ചി​ത​കാ​ല സമരം തുടരുന്നു. ഇന്നേക്ക് ഏഴാം ദിവസമാണ് സമരം തുടരുന്നത്. ബൃ​ഹ​ന്‍​മും​ബൈ ഇ​ല​ക‌്ട്രി​സി​റ്റി സ​പ്ലൈ ആ​ന്‍​ഡ‌് ട്രാ​ന്‍​സ‌്പോ​ര്‍​ട്ട‌്(​ബെ​സ‌്റ്റ‌്) ബസ് തൊഴിലാളികളായ 32,000 പേര് സമരത്തിൽ പങ്കെടുക്കുന്നതിനാൽ മുബൈയിലെ റോഡ് മാർഗമുള്ള ഗതാഗതം താറുമാറായിരിക്കുകയാണ്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ പ്രതിനിധികൾ സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച​ നടത്തിയെങ്കിലും അത് പരാജയപെട്ടു. ഇതോടെ ജീവനക്കാരുടെ പ്രശ്നം പ​ഠി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത​ത​ല സ​മി​തിക്ക് സ​ര്‍​ക്കാ​ര്‍ രൂപം നൽകി. ബസ് സമരം തുടരുന്നതോടെ മും​ബൈയിലെ 25 ലക്ഷം യാത്രക്കാർ ദുരിതത്തിലായി.

0Shares