
ആലപ്പുഴ: കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസിനും എസ്.എന്.ഡി.പി ക്കുമെതിരെ രൂക്ഷ വിമർശനങ്ങളുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ രംഗത്ത്. സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്ന് വി.എസ് തുറന്നടിച്ചു.

എൻ.എസ്.എസും എസ്.എന്.ഡി.പിയും ജാതി രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞെന്നും എൻ.എസ്.എസിന്റെ അടവ് ഇതോടെ അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വഴിത്താരകളിലെവിടെയും ജാതിരാഷ്ട്രീയം ഉണ്ടാകരുതെന്നും വി.എസ് ഓർമ്മിപ്പിച്ചു.
