സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ളെ തടഞ്ഞ സംഭവം; ഗു​ണ്ടാ​യി​സ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ട​കം​പ​ള്ളി

  • Post category:news
  • Reading time:1 min read
You are currently viewing സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ളെ തടഞ്ഞ സംഭവം; ഗു​ണ്ടാ​യി​സ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ട​കം​പ​ള്ളി

പത്തനംതിട്ട/ തിരുവനന്തപുരം: വൃതമെടുത്ത് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ പ്രതിഷേധക്കാർ തടഞ്ഞു. ബുധനാഴ്ച്ച പുലർച്ചയോടെ സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികളെയാണ് നീലിമലയില്‍ വച്ച്‌ പ്രതിഷേധക്കാർ തടഞ്ഞത്. യുവതികൾക്ക് പോലീസ് സംഭരക്ഷണം നൽകി മുന്നോട്ട് പോകാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പോലീസ് യുവതികളെ പിന്തിരിപ്പിക്കുകയാണുണ്ടായത്.

മലയാളി പ്രതിഷേധകരോടപ്പം അന്യസംസ്ഥാനത്തുനിന്നും ദർശനത്തിനെത്തിയ വിശ്വാസികളും പ്രതിഷേധകരോടപ്പം ചേർന്നതാണ് യുവതികളെ പിന്തിരിപ്പിക്കാൻ കാരണം. ഇപ്പോൾ യുവതികൾ പോലീസ് കസ്റ്റഡിയിൽ നിരാഹാരമിരിക്കുകയാണ്. ദർശനം നടത്തിയേ മടങ്ങു എന്ന വാശിയിലാണ് യുവതികൾ. അതെ സമയം യുവതികളെ തടഞ്ഞ സംഭവത്തിൽ ദിവസം മന്ത്രി രംഗത്തുവന്നു. വൃതം എടുത്ത് സ​ന്നി​ധാ​ന​ത്ത് എത്തിയ യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യു​വ​തി​ക​ളെ ത​ട​ഞ്ഞ ന​ട​പ​ടി പ്രാ​കൃ​ത​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

0Shares