സർവ്വ മാധ്യമങ്ങളും ദിലീപിന് പിന്നാലെ; ഉത്തരേന്ത്യയിലെ പ്രളയം മലയാളി അറിയുന്നില്ല, അതീവ രൂക്ഷമായ പ്രളയത്തിൽ 85 മരണം, ലക്ഷക്കണക്കിനാളുകൾ ദുരിതത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing സർവ്വ മാധ്യമങ്ങളും ദിലീപിന് പിന്നാലെ; ഉത്തരേന്ത്യയിലെ പ്രളയം മലയാളി അറിയുന്നില്ല, അതീവ രൂക്ഷമായ പ്രളയത്തിൽ 85 മരണം, ലക്ഷക്കണക്കിനാളുകൾ ദുരിതത്തിൽ


ഗുവാഹത്തി : കേരളത്തിലെ മാധ്യമങ്ങൾ ദിലീപിന് പിന്നാലെയായതിനാൽ നമ്മുടെ രാജ്യത്തു നടക്കുന്ന മറ്റു പലകാര്യങ്ങളും മലയാളികൾ അറിയുന്നില്ല എന്നതാണ് സത്യം. കാലവർഷം കനത്തതോടെ ഇന്ത്യയുടെ വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. ഇതുകാരണം പലസ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായി. ഇതുവരെ മരിച്ചവരുടെ എണ്ണം 85 കഴിഞ്ഞതായാണ് റിപ്പോർട്ട്. ആ​സാം, മ​ണി​പ്പു​ര്‍, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് പ്ര​ള​യം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇവിടങ്ങളിലെ ലക്ഷകണക്കിന് ആളുകളാണ് ദുരിതത്തിലായത്.

ഇതുവരെ 85 പേ​ര്‍ മ​രി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. ആ​സാ​മി​ല്‍ മാ​ത്രം 50 പേ​ര്‍ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ചൊ​വ്വാ​ഴ്ച അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 14 പേ​ര്‍ മരിച്ചിരുന്നു. കേന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേനയടക്കം, കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​രു​ണാ​ച​ലി​ല്‍ ക്യാമ്പ് ചെയ്ത് സ്ഥി​തി​ഗ​തി​ക​ള്‍ നിരീക്ഷിക്കുകയും. രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകുകയും ചെയ്യുകയാണ്. കനത്ത പ്രളയം കാരണം ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിരിക്കുകയാണ്.

0Shares