
ന്യൂ ഡൽഹി : ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കുട്ടികളുടെ രക്ഷിതാക്കൾക്ക് തത്സമയം കാണുവാനുള്ള സൗകര്യമൊരുങ്ങുന്നു .മൂന്നുമാസത്തിനകം സ്‌കൂളുകളിൽ ഇതിനായി ക്യാമറകൾ സ്ഥാപിക്കുമെന്ന് പ്രത്യേക അവലോകന യോഗത്തിൽ മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

ഡൽഹിയിൽ സ്‌കൂളുകളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോൾ ഇങ്ങനെയൊരു നടപടി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ, പൊതുമരാമത്ത് മന്ത്രി സത്യേന്ദന്‍ ജെയിന്‍, ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
