സർക്കാർ ഓഫീസിൽ പൊതുആവശ്യത്തിനായി എത്തിയ യുവതി, ആളുകൾ നോക്കിനിൽക്കേ ഉദ്ദ്യോഗസ്ഥനെ തല്ലിച്ചതച്ചു; പോലീസ് എത്തി കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഇങ്ങനെ.

  • Post category:news
  • Reading time:1 min read
You are currently viewing സർക്കാർ ഓഫീസിൽ പൊതുആവശ്യത്തിനായി എത്തിയ യുവതി, ആളുകൾ നോക്കിനിൽക്കേ ഉദ്ദ്യോഗസ്ഥനെ തല്ലിച്ചതച്ചു; പോലീസ് എത്തി കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഇങ്ങനെ.

ബീഹാർ : സർക്കാർ ഓഫീസിൽ പൊതുആവശ്യത്തിനായി എത്തിയ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌ത ഉദ്ദ്യോഗസ്ഥൻ പിടിയിൽ. ഇയാളുടെ നിരന്തരമായുള്ള പീഡനം സഹിക്കവയ്യാതായതോടെ പൊതുസ്ഥലത്ത് വെച്ചുതന്നെ യുവതി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ബീഹാറിലെ മുസാഫര്‍പൂരിലെ ഗിയാഖത് ബ്ലോക്കിലാണ് സംഭവം. സംഭവത്തില്‍ ഗിയാഖത് ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസറായ നിഷികാന്തിനെതിരെ പൊലീസ് കേസെടുത്തു. ഓഫീസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ കാണുവാന്‍ ചെന്ന യുവതിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. ജീവനക്കാരനെ ജനക്കൂട്ടം നോക്കിനിൽക്കേ അടിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.കഴിഞ്ഞ മൂന്നുവര്‍ഷമായി നിഷികാന്തും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പീഡനം സഹിക്കവയ്യാതായതോടെയാണ് പൊതുസ്ഥലത്ത് വെച്ച് ഇയാളെ കൈകാര്യം ചെയ്യാൻ യുവതി നിർബന്ധിതയായത്. യുവതിയെ പിടിച്ചുമാറ്റുവാന്‍ കൂടിനിന്നവര്‍ ശ്രമിച്ചെലും എല്ലാവരെയും തട്ടിമാറ്റിയായിരുന്നു യുവതിയുടെ രോഷപ്രകടനം. യുവതിയുടെ പരാതിയിൽ ലൈംഗിക പീഡനം, ജോലിയിലെ അശ്രദ്ധ, അഴിമതി, എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

യുവതി ഉദ്ദ്യോഗസ്ഥനെ തല്ലുന്ന വീഡിയോ…    https://www.youtube.com/watch?v=LZO4BPvcyk0 

0Shares